Cuba Religiosa

ക്യൂബ, വടക്കേ അമേരിക്കൻ വൻ‌കരയുടെ തെക്കെഅറ്റത്തു നിന്ന് നൂറുമൈൽ തെക്കു കിഴക്കായി കിടക്കുന്ന ദ്വീപു രാജ്യമാണ്. ക്യൂബ, യൂത്ത് ഐലൻഡ് എന്ന താരതമ്യേന വലിയ രണ്ടു ദ്വീപുകളും വ…
ക്യൂബ, വടക്കേ അമേരിക്കൻ വൻ‌കരയുടെ തെക്കെഅറ്റത്തു നിന്ന് നൂറുമൈൽ തെക്കു കിഴക്കായി കിടക്കുന്ന ദ്വീപു രാജ്യമാണ്. ക്യൂബ, യൂത്ത് ഐലൻഡ് എന്ന താരതമ്യേന വലിയ രണ്ടു ദ്വീപുകളും വേറേയും ഒട്ടേറെ ദ്വീപസമൂഹങ്ങളും ഉൾക്കൊള്ളുന്ന രാജ്യമാണ് ക്യൂബ. കരീബിയൻ കടലിൽ ഗൾഫ് ഓഫ് മെക്സിക്കോയും അറ്റ്ലാന്റിക് മഹാസമുദ്രവും ചേരുന്നിടത്താണ് ക്യൂബയുടെ സ്ഥാനം. അമേരിക്കൻ ഐക്യനാടുകളുടെ തെക്കേ അറ്റത്തെ സംസ്ഥാനമായ ഫ്ലോറിഡയ്ക്കു തൊട്ടു താഴെയാണ് ക്യൂബ സ്ഥിതി ചെയ്യുന്നത്. ബഹാമാസ്, ഹെയ്റ്റി, മെക്സിക്കോ, ജമൈക്ക എന്നിവയാണ് ഇതര അയൽ രാജ്യങ്ങൾ.
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org