aburhjar

നൈജീരിയയുടെ തലസ്ഥാനമാണ് അബുജ. 1991 ഡിംസംബർ 12-നാണ് ലഗോസിൽ നിന്നും ന…
നൈജീരിയയുടെ തലസ്ഥാനമാണ് അബുജ. 1991 ഡിംസംബർ 12-നാണ് ലഗോസിൽ നിന്നും നൈജീരിയയുടെ തലസ്ഥാനം എന്ന പദവി അബുജയിലേക്ക് മാറ്റപ്പെട്ടത്. 2006 വരെയുള്ള കണക്കുകൾ പ്രകാരം 778,567 ആണ് ഇവിടുത്തെ ജനസംഖ്യ. ആഫ്രിക്കയിലെ, പ്രത്യേകം രൂപകല്പ്പന ചെയ്ത് നിർമിച്ച നഗരങ്ങളിൽ വച്ച് ഏറ്റവും മികച്ചതായാണ് അബുജ കണക്കാക്കപ്പെടുന്നത്. ആഫ്രിക്കയിലെ ഏറ്റവും സമ്പന്നവും ചിലവേറിയതുമായ നഗരങ്ങളിലൊന്നുമാണിത്. എങ്കിലും നഗരാതിർത്തികളിൽ കാരു പോലെയുള്ള ചേരിപ്രദേശങ്ങൾ ധാരാളമുണ്ട്. വരുമാനം കുറഞ്ഞ കുടുംബങ്ങളെ താമസിപ്പിക്കുന്നതിനായി ഉദ്ദേശിച്ച് നിർമ്മിക്കപ്പെട്ട കാരു പട്ടണത്തിൽ ഇന്നും ശുദ്ധജലവിതരണമോ ശുചീകരണ പ്രവർത്തനങ്ങളോ വൈദ്യുതിയോ ഇല്ല എന്നതും വൈരുദ്ധ്യമാണ്.

നിർദ്ദേശിക്കുന്ന യാത്രാക…

ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org