acu�ad9r

ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കുവശത്തുള്ള രാജ്യമാണ് ഇക്വഡോർ. ഭൂമധ്യരേഖ ഈ രാജ്യത്തു കൂടിയാണ് കടന്നു പോകുന്നത്. ഇക്വഡോർ എന്നത് ഭൂമധ്യരേഖയുടെ സ്പാനിഷ് പേര…
ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കുവശത്തുള്ള രാജ്യമാണ് ഇക്വഡോർ. ഭൂമധ്യരേഖ ഈ രാജ്യത്തു കൂടിയാണ് കടന്നു പോകുന്നത്. ഇക്വഡോർ എന്നത് ഭൂമധ്യരേഖയുടെ സ്പാനിഷ് പേരാണ്. വടക്കു വശത്ത് കൊളംബിയ, കിഴക്കും തെക്കും പെറുവും പടിഞ്ഞാറ് പസഫിക് സമുദ്രവുമാണ് ഈ രാജ്യത്തിന്റെ അതിരുകൾ. ചിലിയോടൊപ്പം, ബ്രസീലുമായി അതിർത്തി പങ്കിടാത്ത ഏക പടിഞ്ഞാറനമേരിക്കൻ രാജ്യമാണ് ഇക്വഡോർ. പ്രധാന സ്ഥലത്തു നിന്ന് 1,000 കിലോമീറ്റർ പടിഞ്ഞാറ്, പസഫിക് സമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപും ഈ രാജ്യത്തിലാണ് ഉൾപ്പെടുന്നത്. 283,561 km2, 109,415 sq ml.ആണ് ഈ രാജ്യത്തിന്റെ വിസ്തീർണ്ണം. ക്വിറ്റോ ആണ് തലസ്ഥാനം. ലാറ്റിനമേരിക്കയിൽ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്നതും, പരിഷ്കൃതവൽക്കരിക്കപ്പെട്ടിട്ടില്ലാത്തതുമായ ചരിത്ര കേന്ദ്രമായി ക്വിറ്റോയെ 1970-ൽ യുനെസ്കോ അംഗീകരിച്ചു. ഈ രാജ്യത്തിലെ ഏറ്റവും വലിയ നഗരം ഗുവായാക്വിൽ ആണ്. ചരിത്ര പ്രാധാന്യമുള്ള മറ്റൊരു നഗരമായ കുയെൻക എന്ന ഇക്വഡോറിലെ മൂന്നാമത്തെ വലിയ നഗരവും ഏറ്റവും മികച്ച രീതിയിൽ ആസൂത്രണം ചെയ്ത സ്പാനിഷ് മാതൃകയിലുള്ള അമേരിക്കൻ നഗരം എന്ന പേരിൽ യുനെസ്കോയുടെ പൈതൃക …
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org